Google SMS Channel
Kudallur.com is dedicated to the people of Kudallur to keep connected with the village. Now subscribe to Google SMS channel of Kudallur for realtime news, updates and alerts. (Google SMS Channels is a service that enables channels/groups on SMS.)
The service can also used for connecting with Kudallur.com Blood Donors Forum.
To subscribe, Click here.. |
|
കൂടല്ലൂര്‍ മെയില്‍

കൂടുതല്‍ സ്പേസ്, കുറവ് സ്പാം.. പിന്നെ എവിടെ നിനും ആക്സെസ്.
ഗൂഗിള്‍ ആപ്സ് സവിശേഷതയോടു കൂടിയ കൂടല്ലൂര്‍.കോമിന്റെ ഇ-മെയില്‍ സേവനത്തിലേകു സ്വാഗതം..!.
- ഗൂഗിളിന്റെ ശക്തിയേറിയ സ്പാം ബ്ലോക്കിംഗ് ടെക്നോളജി ഉപയോഗിച്ച് ആവശ്യമില്ലാത്ത മെസ്സേജുകളെ അകറ്റി നിര്‍ത്തൂ...
- കൂടുതല്‍ വ്യക്തിപര അനുഭവം, കൂടുതല്‍ പ്രസക്തമായ തിരയല്‍ ഫലങ്ങളും ശുപാര്‍ശകളും..
- ആക്സസ് ചെയ്യൂ നിങ്ങളുടെ അക്കൗണ്ട് മൊബൈല്‍ ഫോണില്‍ നിന്നും...
|
|
കൂടുതല്‍ വായിക്കൂ.....
|
എം.ടി വാസുദേവന്‍ നായര്‍കു രാമു കാര്യാട്ട് അവാര്‍ഡ്
തൃശ്ശൂര്‍: രാമു കാര്യാട്ടിന്റെ സ്മരണയ്ക്ക് 'ഒരുമ' നാട്ടിക ബീച്ച് ഫെസ്റ്റിവല്‍ സംഘാടകസമിതി ഏര്‍പ്പെടുത്തിയ പ്രഥമ 'ഒരുമ-രാമു കാര്യാട്ട്' ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സമഗ്രസംഭാവനയ്ക്ക് കെ.ജെ. യേശുദാസിന് പുരസ്‌കാരം സമര്‍പ്പിക്കും. മമ്മുട്ടിയാണ് മികച്ച നടന്‍ (പഴശ്ശിരാജ). മികച്ച സംവിധായകനായി ഹരിഹരനെയും തിരക്കഥാകൃത്തായി എം.ടി. വാസുദേവന്‍ നായരെയുമാണ് തിരഞ്ഞെടുത്തത്. ഗായകന്‍ മധുബാലകൃഷ്ണന്‍ (സ്വ.ലേ), സംഗീതസംവിധായകന്‍ വിദ്യാസാഗര്‍ (നീലത്താമര).സമഗ്രസംഭാവനയ്ക്കും മികച്ച നടനും 50,000 രൂപയും മറ്റുള്ളവര്‍ക്ക് 25,000 രൂപയും നല്‍കും. ഇതോടൊപ്പം ശില്പവും പ്രശസ്തിപത്രവും സമര്‍പ്പിക്കും.രാമു കാര്യാട്ടിനെ സാംസ്‌കാരിക കേരളം അവഗണിക്കുകയാണെന്ന് ഒരുമ സംഘാടകസമിതി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ കെ.വി. പീതാംബരനും പത്രസമ്മേളനത്തില്‍ പറഞ്ഞു. ചേറ്റുവയില്‍ ജനിച്ച രാമു കാര്യാട്ടിന് സ്മാരകം നിര്‍മ്മിക്കാന്‍ ചേറ്റുവയിലെ സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്നും സ്മാരകത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്‍ ബൈജു റ്റുഡി, സി.ജി. അജിത്കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഉറവിടം |
|
Ayurvedic Hospital Inaugration Updates

Kudallur: Shri. Paloly Mohammed Kutty, Minister for Local Administration, laid the foundation stone of the Ayurvedic Hospital here in Kudallur. Panakkad Sayyid Rasheed Ali Shihab Thangal, M.P.Abdu Samad Samadani (Ex.M.P.), T.P.Kunchunni (M.L.A, Thrithala), C.P.Mohammed(M.L.A., Pattambi) and many other important personalities attended the function. |
ആയുര്‍വേദ ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം, മൂന്നാം തീയതി ഞായറാഴ്ച
ആയുര്‍വേദ രംഗത്തെ പ്രശസ്തയായിരുന്ന വൈദ്യരുമ്മയുടെ (തിത്തീമു ഉമ്മ) സ്മരണക്കായും അവരുടെ മഹനീയ പാരമ്പര്യം നിലനിര്‍ത്തുന്നതിനും കൂടല്ലൂര്‍ കൂട്ടക്കടവില്‍ നിര്‍മിക്കുന്ന തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിനു ജനുവരി മൂന്നാം തീയതി ഞായറാഴ്ച ശിലാസ്ഥാപനം നടത്തപ്പെടുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി മുഹമ്മദ് കുട്ടി പ്രവര്‍ത്തി ഉത്ഘാടനവും ശിലാസ്ഥാപന കര്‍മ്മവും നിര്‍വഹിക്കുന്നു. തുടര്‍ന്നുള്ള പൊതുസമ്മേളനം പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കുന്നു.
|
|
കൂടുതല്‍ വായിക്കൂ.....
|
|
|
കൂടുതല്‍ ലേഖനങ്ങള്‍ .....
|
|
|
പേജ് 1 ൽ 2 |